പട്ടിക്കാട്. കണ്ണാറ എ.യു.പി സ്‌കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പിടിഎ, എംപിടിഎ, എസ്എസ്ജി, ഒഎസ്എ കമ്മിറ്റികൾ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ് എം.പി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് സിമി ബാബു, എംപിടിഎ പ്രസിഡന്റ് സുബി അനിൽ, വൈസ് പ്രസിഡന്റ് ഡെയ്‌സി രമേഷ്, എസ്എസ്ജി ചെയർമാൻ എ.പി സാബു, എസ്പിജി ചെയർമാൻ എം ബാലകൃഷ്ണൻ, ഒഎസ്എ ചെയർമാൻ വി.എം രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.പി വർഗ്ഗീസ്, പ്രധാനാധ്യാപിക മേഴ്‌സി വർഗ്ഗീസ്, എസ്ആർജി കൺവീനർ ചിത്രലേഖ തുടങ്ങിയവർ സംസാരിച്ചു.


0 Comments