ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ പെരുന്നാളിന് കൊടിയേറ്റി


പട്ടിക്കാട്. ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ശൂനോയോനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ആഘോഷിക്കുന്നു. പെരുന്നാളിന്റെ ഭാഗമായി വികാരി ഫാ. ജിജു വർഗ്ഗീസ് കൊടിയേറ്റി. ഓഗസ്റ്റ് 10 മുതൽ 15 വരെയാണ് പരിപാടികൾ നടത്തപ്പെടുക. ട്രസ്റ്റി ഷെനിൽ നരേക്കാട്ടിൽ, സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ,  സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ ബേബി പൂത്താംകുഴിയിൽ, ഇടവക അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ ധ്യാനയോഗങ്ങളും വൈകിട്ട്  സുവിശേഷ പ്രസംഗങ്ങളും മറിയം മേരി സംഗമവും നടത്തപ്പെടുമെന്ന് കമ്മറ്റി ഭാരവാഹികളായ സണ്ണി ആടുകാലിൽ, ജിൻസ് പറംബോളിൽ, ബേബി കുടിലിൽ എന്നിവർ അറിയിച്ചു.



Post a Comment

0 Comments