പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈം അവതരിപ്പിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ഡെയ്‌സി, അധ്യാപകരായ വി.സുകുമാരൻ, സജിത, ശോഭ, ലിജി, എം.പി.ടി എ പ്രസിഡണ്ട് മുബീന, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശിൽപ ഷിബു എന്നിവർ സംസാരിച്ചു.


0 Comments