പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 ഗ്രാമസഭ മുടിക്കോട് മഹാത്മ സ്‌കൂളിൽ വച്ച് ചേർന്നു. ഗ്രാമസഭയോട് അനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു വിജയം നേടിയവർക്ക് ഉപഹാരം നൽകി. കോവിഡ് കാലത്ത് പ്രത്യേക സേവനം അനുഷ്ഠിച്ച ആർആർടി അംഗങ്ങളേയും, എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന സർവ്വെയുടെ എന്യൂമറേറ്റർമാർ, ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കൊതുക് ജന്യ നിവാരണ ക്യാംപെയിനിൽ പങ്കെടുത്ത 70 കുടുംബ ശ്രീ അംഗങ്ങൾ, ജനമൈത്രി പോലീസ് ഓഫീസർമാരായ ഫ്രീൻസൻ, സനിൽകുമാർ എന്നിവരേയും ഒരേ സമയം വാർഡിലുള്ള മുഴുവൻ വീടുകാർക്കും കപ്പ നൽകിയ കർഷകൻ ജോസ് മണ്ടുംപ്പാലയേയും ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർ ആരിഫ റാഫി, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments