കണ്ണാറ. കണ്ണാറ സെ. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാദർ ബേസിൽ കൊല്ലാർമാലി കൊടിയേറ്റി. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് പെരുന്നാൾ. സെപ്റ്റംബർ 1 ന് അഭിവന്ദ്യ തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത വി. കുർബാന അർപ്പിക്കും. നോമ്പു ദിനങ്ങളിൽ എട്ട് ദിവസവും കാലത്ത് വി. കുർബാനയും, ധ്യാനവും ഉച്ചക്ക് മദ്ധ്യസ്ഥ പ്രാർത്ഥനയും, വൈകീട്ട് സന്ധ്യപ്രാർത്ഥനയും സുവിശേഷ യോഗവും ഉണ്ടാകും. വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും
വൈദികരും കാർമികത്വം വഹിക്കും. വികാരി ഫാ. ബേസിൽ കൊല്ലാർമാലി, ട്രസ്റ്റി കെ.പി. ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി മനോജ് കദളിപറമ്പിൽ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

0 Comments