പീച്ചി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യുണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. വിലങ്ങന്നൂരിലെ വ്യാപാര ഭവൻ ഓാഫീസിന് മുന്നിൽ നടന്ന ചടങ്ങ് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർ സജി താന്നിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയുടെ വരവ് വളരെ പ്രതീക്ഷകൾ നൽകിയെങ്കിലും നിലവിലെ നയങ്ങളിൽ വന്ന മാറ്റം ചെറുകിട വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന രീതിയിലേക്കാണ് പോകുന്നതെന്നും കേന്ദ്രസർക്കാർ ജിഎസ്ടി നയത്തിൽ മാറ്റം വരുത്തി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സജി താന്നിക്കൽ പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാജി പീറ്റർ പാതക ഉയർത്തി. വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വ്യാപാരികളായ സുബി തോമസ്, സജി വെള്ളമുണ്ടക്കൽ, ജിജി, ഡാനിയേൽ, റെജി കുമാരൻ കോഴിപറമ്പിൽ, കെ.ബി മോഹൻ, സുമതി, ബിൻസി തുടങ്ങിയവർ പങ്കെടുത്തു.


0 Comments