പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' പരിപാടി സംഘടിപ്പിച്ചു


പട്ടിക്കാട്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു വരുന്ന അമൃത മഹോൽസവത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആനി ജോയ് ആദ്യത്തെ കയ്യൊപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ കോഡിനേറ്റർ അനീഷ്, ഹെഡ്മിസ്ട്രസ് പി.സി. നിർമലാ ദേവി, പി.ടി.എ. പ്രസിഡന്റ് പി.ജെ. അജി. രതീബ് ഒ.ബി തുടങ്ങിയവരും കയ്യൊപ്പ് ചാർത്തി. സ്‌കൂളിലെ  മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, പി.ടി.എ. പ്രതിനിധികളും, എം.പി.ടി.എ, എസ്.എം.സി. അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments