പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' പരിപാടി സംഘടിപ്പിച്ചു


പീച്ചി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' പരിപാടി വാർഡ് മെമ്പർ ബാബു തോമസ് 
ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ ഒപ്പ് ചാർത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷണൻ, അജിത മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് പി.ഡി.വിൻസെന്റ്, എം.പി.ടി.എ പ്രസിഡണ്ട് മുബീന നസീർ, അധ്യാപകരായ വി.സുകുമാരൻ, ഷർമ്മിള എം.സി, സജിത എം.പി, ശോഭ മോഹൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments