പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കർഷക ദിനാചരണം നടത്തി


പട്ടിക്കാട്. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചിങ്ങം 1 കർഷക ദിനാചരണം കുട്ടികർഷകരോടൊപ്പം ആചരിച്ചു. പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്തിലെ കർഷകനും സ്കൂൾ എസ് എസ് ജി കൺവീനറുമായ പി വി സുദേവനെ ഹെഡ്മിസ്ട്രസ് സീമ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്ത ഇജാസിനെയും മികച്ച അധ്യാപക കർഷകയായ സീമ ടീച്ചറേയും ചടങ്ങിൽ ആദരിച്ചു. സ്വന്തമായി ഏറ്റവും കൂടുതൽ പച്ചക്കറികൾ വിളവെടുത്ത  കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികർഷകരുടെ കൊയ്ത്തു പാട്ട് ചടങ്ങിന് ആകർഷണമായി. കർഷക ദിനത്തിൽ കുട്ടികർഷകർ വിളവെടുത്ത വിഭവങ്ങൾ ആണ് ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത്. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ക്ലബ്ബ് കൺവീനർമാരായ രേണുക എം, സിനി കെ പി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments