പട്ടിക്കാട്. തെക്കുംപാടം കോരംകുളം ശ്രീ മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപാട് മുഖ്യ കാർമികത്വം വഹിച്ചു. പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി, മേൽശാന്തി ഹരികൃഷ്ണൻ തിരുമേനി എന്നിവർ സഹകാർമികരായി ക്ഷേത്രം തന്ത്രിയും ക്ഷേത്രം മേൽശാന്തിയും ഭക്തജനങ്ങളും കതിർക്കറ്റകൾ തലയിലേറ്റി ക്ഷേത്രവും ശ്രീ കോവിലും വലം വച്ചതിനുശേഷം ആണ്
പൂജ കർമ്മങ്ങൾ ആരംഭിച്ചത്. താംബൂല പ്രശ്നത്തിന് എടകളത്തൂർ പുരുഷോത്തമ പണിക്കർ നേതൃത്വം നൽകി, കമ്മറ്റി സെക്രട്ടറി പീതാംബരൻ , ട്രഷറർ ബിജു, സതീഷ് , സനോജ്, വിജയൻ സുകുമാരൻ മനോജ് എന്നിവർ നേതൃത്വം നൽകി.


0 Comments