പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണ് പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവും മരിച്ചു. കണ്ണാറ പുത്തൻവീട്ടിൽ ജനാർദ്ദനന്റെയും ജാനകിയുടെയും മകൻ ഷിനോയ് (32) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ദിവ്യ. മക്കൾ: അഭിനവ് ദേവ്, ആത്മീക. ശനിയാഴ്ച ഉച്ചക്ക് 12.15നാണ് അപകടം സംഭവിച്ചത്. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ മുന്നറിയിപ്പില്ലാതെ നിർത്താൻ ശ്രമിച്ച ലോറിക്ക് പുറകിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ച ഒൻപത് വയസുകാരൻ അനഞ്ജയ് കൃഷ്ണയുടെ സംസ്‌കാരം ഇന്നലെ നടത്തി.


0 Comments