കണ്ണാറ സ്‌കൂളിൽ ചിത്രരചന പരിശീലനം ആരംഭിച്ചു


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ചിത്രരചന പരിശീലനം ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ചിത്രരചനയിൽ പരിശീലനം നൽകുകയും ചിത്രരചന പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി മാസ്റ്ററാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി സൈജു എന്നിവർ സംസാരിച്ചു.



Post a Comment

0 Comments