പട്ടിക്കാട്. വാഹനാപകടത്തിൽ മരിച്ച അനഞ്ജയ് കൃഷ്ണ (9) യുടെ സംസ്കാരം ഇന്ന് (ആഗസ്റ്റ് 14 ഞായർ) വൈകിട്ട് അഞ്ചിന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണാറ അപ്പർ പ്രൈമറി സ്കൂളിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനഞ്ജയ് കൃഷ്ണ. കണ്ണാറ പുത്തൻവീട്ടിൽ അനീഷിന്റെയും കുഞ്ഞുദേവിയുടെയും മകനാണ്. സഹോദരി: അനഞ്ജിക കൃഷ്ണ. കുട്ടിയുടെ പിതാവ് അനീഷിന്റെ സഹോദരൻ ഷിനു (32) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ (ആഗസ്റ്റ് 13) ഉച്ചക്ക് 12.15നാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അനഞ്ജയ് കൃഷ്ണയെ ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ മുന്നറിയിപ്പില്ലാതെ നിർത്താൻ ശ്രമിച്ച ലോറിക്ക് പുറകിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്.


0 Comments