പട്ടിക്കാട്. മുടിക്കോട് സെൻററിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പുത്തൂർ സ്വദേശികളായ അമ്മയ്ക്കും മകനും പരിക്കേറ്റു. പുത്തൂർ കുറുപ്പംപടി വെള്ളാരം കുന്നേൽ സ്മിജയ് (38), ആദിജ് (12) എന്നിവർക്കാണ് പരിക്കേറ്റ്. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വടക്കുഞ്ചേരിയിൽ നിന്ന് പുത്തൂരിലേക്കുള്ള യാത്രാമധ്യേ ആണ് മുടിക്കോട് വെച്ച് അപകടം സംഭവിച്ചിട്ടുള്ളത്. അപകടകാരണം വ്യക്തമല്ല.


0 Comments