പട്ടിക്കാട് . പീച്ചി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വിമത പാനൽ സമ്പൂർണ്ണ വിജയം സ്വന്തമാക്കി. സഹകരണ സംരക്ഷണ മുന്നണിയുടെ പാനലിൽ പത്തു പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കൂടുതൽ വോട്ടുകൾ നേടിയ ഈ 10 പേരും തിരഞ്ഞെടുക്കപ്പെട്ടു. ബാങ്കിന്റെ കഴിഞ്ഞ ഭരണസമിതി അംഗങ്ങളെ മുഴുവൻ പേരെയും മാറ്റി നിർത്തിയാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മുൻ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ മറ്റൊരു പാനൽ മത്സരിക്കുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയ തോമസ് പി. കുരിയനും ഭരണസമിതി അംഗമാകും. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മണി മുതൽ മൂന്നുമണി വരെയായിരുന്നു വോട്ടിംഗ് . നാലുമണിയോടെ ഫലവും പുറത്തുവന്നു . ആകെ പോൾ ചെയ്തത് 1938 വോട്ടുകളാണ്. ചാക്കോ കാലായിൽ (999), നോബിൾ വാഴപ്പറമ്പിൽ (969), എം.കെ.ബാലകൃഷ്ണൻ (959), രാജു കാവിയത്ത് (962), റെജി കുറ്റിയാനിക്കൽ (957), ലിസി ജോൺസൺ (934), ലിസി മാത്യു (916), സിജി ചാക്കോ നമ്മണാരി (952), സി.കെ.ഷണ്മുഖൻ (939), ഷാജി കീരിമോളയിൽ (968), തോമസ്.പി.കുരിയൻ (870) എന്നിവരാണ് പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.


0 Comments