യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി


മണ്ണുത്തി. യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തറ മണ്ഡലം കമ്മറ്റിയുടെ നേത്ര്യത്തതിൽ പൂച്ചട്ടിയിൽ നടത്തി. നിയോജക മണ്ഡലം തല പരിപാടികൾ പ്രസിഡന്റ് ജിത്ത് ചാക്കോ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാതിപത്വം സംരക്ഷിക്കാൻ എന്നും യൂത്ത് കോൺഗ്രസ് മുന്നിൽ ഉണ്ടാവും എന്ന് ജിത്ത് ചാക്കോ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം യൂണിറ്റ് കമ്മറ്റികളിലും പതാക ഉയർത്തി. നടത്തറ മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ ജോയ് അദ്ധ്യക്ഷ വഹിച്ചു. ബിഎഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനഘ അനിരുദ്ധനെയും അതുല്യ അർജുനനെയും അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൽ, മുൻ മണ്ഡലം പ്രസിഡന്റ് ഇ.എസ് അനിരുദ്ധൻ, ജെയ്‌സൺ പുലിയളക്കൽ, അർജുനൻ തട്ടാം പറമ്പിൽ, എ.എസ് മോഹനൻ, റോണി കുരിയൻ, ഗിരിജ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഡിജിൻ, സോജൻ, ശരത്ത്, ജിന്റോ, അരുൺ, അനന്ദ്, രാജു, ശ്രീരാഗ്, ജിന്റോ, അലോഷ് തുടങ്ങിവർ നേതൃത്വം നൽകി.



Post a Comment

0 Comments