കർഷകർക്ക് ആദരവേകി കർഷക ദിനാഘോഷം


പട്ടിക്കാട്. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ  വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച പാണഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ കർഷകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വർഗീസ് പ്ലാപ്പിള്ളി, മഞ്ഞക്കുന്ന് (നെല്ല് ), ബിജു നീലങ്കാവിൽ, ചെമ്പൂത്ര (തെങ്ങ്), സണ്ണി തെക്കേത്തല മയിലാട്ടുംപാറ, വർക്കി പറക്കുടിയിൽ, മാരായ്ക്കൽ (വാഴ), ദാവീദ് പാറേക്കുടിയിൽ, കാളക്കുന്ന് (പച്ചക്കറി), ഷാജൻ കുന്നശ്ശേരി, വാണിയംപാറ (സമ്മിശ്ര കൃഷി), കൃഷ്ണൻ പാലക്കപറമ്പിൽ, ചുവന്നമണ്ണ് (മുതിർന്ന കർഷകൻ), സന്ദീപ് അത്തിക്കായ്, മുടിക്കോട് (മികച്ച വിദ്യാർത്ഥി കർഷകൻ), മാധവൻ ഐച്ചൂട്ടിൽ, താമരവെള്ളച്ചാൽ (പട്ടികജാതി വിഭാഗം), കൃഷ്ണകുമാർ മുല്ലപ്പള്ളി, ചെമ്പൂത്ര (ജൈവകൃഷി), ഗിരിജ വിജയൻ ഓട്ടുതൃക്കയിൽ, പയ്യനം (മികച്ച വനിത കർഷക), ടോമി അമയ പറമ്പിൽ,  മയിലാട്ടുംപാറ (മികച്ച കർഷക തൊഴിലാളി), ഷിബു പുള്ളോലിക്കൽ, കാളക്കുന്ന് (ക്ഷീര കർഷകൻ) എന്നിവരെയാണ് ആദരിച്ചത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി വിശിഷ്ടാതിഥിയായി പങ്കെടുത്ത ആദരണ ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ. കർഷക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments