എഐടിയുസി സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി


പട്ടിക്കാട്. എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ ഉള്ള ഓട്ടോറിക്ഷ പേട്ടയിൽ ദേശീയ പതാക ഉയർത്തി. എഐടിയുസി മുടിക്കോട് ഓട്ടോറിക്ഷ യൂണിറ്റ് നേതൃത്വം നൽകിയ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശുഭലാൽ സുധാകരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പെരിങ്ങാമറ്റത്തിൽ പതാക ഉയർത്തി, രജനീഷ് മുടിക്കോട്, സൈമൺ താളിക്കോട്, റാഫി, ഷബീർ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ഓട്ടോറിക്ഷ തൊഴിലാളികൾ വിദ്യാർത്ഥികൾ സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments