മനുഷ്യരക്ഷാസേനയിലേക്ക് സിപിഎമ്മിൽ നിന്ന്‌ 12 വളണ്ടിയർമാർ


പട്ടിക്കാട്: തെരുവുനായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ നായകളെ പിടികൂടുന്നതിനുള്ള മനുഷ്യരക്ഷാ സേനയിലേക്ക് സിപിഐഎം നേതൃത്വം 12 പേർ അടങ്ങുന്ന വളണ്ടിയർമാരുടെ പേരു വിവരങ്ങളും സമ്മതപത്രവും പഞ്ചായത്തിന് കൈമാറി. സേനയിലേക്ക് അംഗങ്ങളാകുന്നതിനായി പഞ്ചായത്തിലെ നാല് പ്രധാനപ്പെട്ട പാർട്ടികളിൽ നിന്നും പത്തോളം വളണ്ടിയർമാരെ നൽകാമെന്നും യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതൃത്വം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻനിൽ നിന്നും പ്രസിഡൻറ് പി പി രവീന്ദ്രൻ രേഖകൾ ഏറ്റുവാങ്ങിയത്. മനുഷ്യരക്ഷാസേനയിലെ വളണ്ടിയർമാർക്ക് നായകളെ  പിടികൂടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നൽകും. ഒരു നായയെ പിടികൂടുന്നതിന് 300 രൂപ പ്രതിഫലമായും 200 രൂപ ട്രാൻസ്‌പോർട്ടേഷനായി അധികം നൽകും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സെക്രട്ടറി ജോൺ, വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments