നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം: ബിജെപി കൃത്രിമാവയവദാനം നടത്തി


പീച്ചി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കൃത്രിമ അവയവദാനം നടത്തി. രണ്ടര വർഷം മുമ്പ് പ്രമേഹം ബാധിച്ച് കാൽ മുറിച്ചു നീക്കേണ്ടി വന്ന  പീച്ചി, തെക്കേക്കുളം ചിയ്യാം വളപ്പിൽ പുഷ്പവല്ലിക്ക് (65) കൃത്രിമക്കാൽ നൽകി ബിജെപി ന്യൂനപക്ഷ മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള പരിപാടി ഉദ്ഘാടനം ചെയ്തു. ചേർപ്പ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ഷീല, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്, ജയൻ പൂശേരി, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, യുവമോർച്ച മണ്ഡലം സെക്രട്ടറി നിഖിൽ, ബൂത്ത് പ്രസിഡന്റ് സുഹാസ്, പീതാംബരൻ, വിഷ്ണു, കർഷക ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുവരെ വിവിധ പരിപാടികളോടെ സേവാഭാക്ഷികമായി ബിജെപി ആചരിക്കുകയാണ്.


Post a Comment

0 Comments