മലയോര ഹൈവേ: രണ്ടു വാർഡുകളിൽ സർവ്വേ നടത്തി


പീച്ചി. നിർദിഷ്ട മലയോര ഹൈവേയ്ക്ക് വേണ്ടി വിലങ്ങന്നൂർ മുതൽ ചെന്നായ്പ്പാറ വരെ പാണഞ്ചേരി പഞ്ചായത്തിലെ രണ്ടു വാർഡുകളിലെ സർവ്വേ പൂർത്തീകരിച്ചു. റോഡിന്റെ ഇരുഭാഗവും അളന്ന് കുറ്റിയിട്ടു. ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകേണ്ടിവരുന്ന  ഭൂവുടമകളുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ, താമരവെള്ളച്ചാൽ വാർഡ് മെമ്പർ  അജിത മോഹൻദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സർവ്വേ നടത്തിയത്. എന്നാൽ ഭൂമി വിട്ടു നൽകുന്നതിനുള്ള സറണ്ടർ ഫോം ഒപ്പിട്ടു നൽകുവാൻ  ഭൂവുടമകൾ ഇതുവരെയും തയ്യാറായിട്ടില്ല. ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ സറണ്ടർ ഫോം ഒപ്പിട്ടു നൽകൂ എന്നാണ് ഭൂ ഉടമകളുടെ നിലപാട്. പലയിടത്തും ഭൂമി വിട്ടു നൽകുന്നതും ആയി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മലയോര ഹൈവേയുടെ നിർമ്മാണം എന്ന് ആരംഭിക്കാൻ കഴിയുമെന്ന് കാര്യം അനിശ്ചിതത്വത്തിലാണ്.


Post a Comment

0 Comments