പട്ടിക്കാട് സപ്ലൈകോയിൽ ഓണം മാർക്കറ്റ് 2022 ആരംഭിച്ചു


പട്ടിക്കാട്: കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഓണം മാർക്കറ്റ് 2022 പട്ടിക്കാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ചു. സപ്ലൈകോ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഓണം മാർക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ നിർവഹിച്ചു. സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുമ്പോഴും ജനങ്ങളുടെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് വിലക്കുറവിലൂടെ അവശ്യസാനങ്ങൾ നൽകുന്ന സർക്കാരിന്റെ നടപടി എത്ര പ്രശംസിച്ചാലും മതി വരില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി പി രവീന്ദ്രൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്തംഗം ആനി ജോയ് ആദ്യ വില്പന നടത്തി. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പാണേഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ പി ചാക്കോച്ചൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനൽ വാണിയംപാറ, ജനതാദൾ എസ് ഒല്ലൂർ മണ്ഡലം സെക്രട്ടറി ജോസുകുട്ടി സി.വി, സപ്ലൈകോ തൃശ്ശൂർ ഡിപ്പോ മാനേജർ ജോർജ് കെ സാമുവൽ, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments