'ചിരാത്' സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ ത്രിദിന ഓണക്യാമ്പ് ആരംഭിച്ചു


പട്ടിക്കാട്. പീച്ചി ഗവൺമെൻറ് ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓണക്യാമ്പ് 'ചിരാത്' 2022 ന് തുടക്കമായി. പീച്ചി പോലീസ് സ്‌റ്റേഷൻ എസ്‌ഐ ഷാജി പതാക ഉയർത്തി. തുടർന്ന് നടന്ന ക്യാമ്പ് വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷയായി. ഡി.ഐ അനിൽ, സ്റ്റുഡൻസ് പോലീസ് കേഡറ്റ് സിപിഒ സുകുമാരൻ, എ.സി.പി.ഒ സജിത, ശോഭ, പി.ടി.എ പ്രസിഡൻറ് വിൻസന്റ് പി. ഡി., എംപിടിഎ വൈസ് പ്രസിഡന്റ് ശിൽപ്പ ഷിബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസുകൾ, കായിക പരിശീലനം, കായിക പരിശീലനം, പരേഡ്, ഫീൽഡ് വിസിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എസ്പിസി പിടിഎ പ്രസിഡന്റ് ബിജു നന്ദി പറഞ്ഞു.


Post a Comment

0 Comments