എടപ്പലം കുടുംബശ്രീ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് എടപ്പലം കുടുംബശ്രീയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ 16 ഓളം വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. എടപ്പലം അംഗനവാടി ഹാളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി രവീന്ദ്രൻ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കേരള കോളേജ് ഗെയിംസ് ബോക്‌സിങ്ങ് 2022 ഗോൾഡ് മെഡൽ നേടിയ കെ എസ് അതുൽ കൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു. 22 വർഷമായി വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരം പരിപാടി നടത്തിവരുന്നു. മുൻ പഞ്ചായത്ത് അംഗങ്ങളായ കെ വി ജോസ്, മിനി ഭാസ്‌കരൻ, ആശാ പ്രവർത്തക സാലി ജോസ്, സിഡിഎസ് മെമ്പർ സിന്ധു രാജേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments