പട്ടിക്കാട്. സൈലൻറ് നഗർ റസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൂവിളി 2022 ഓണാഘോഷ പരിപാടികൾ നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് ഷിജോൺ പെരിങ്ങാമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
പൂക്കളം മത്സരം, വടംവലി മത്സരം എന്നിവയുടെ സമ്മാനദാനം മന്ത്രി നിർവഹിച്ചു. സെക്രട്ടറി പോൾസൺ, ട്രഷറർ സതീശൻ, ചന്ദ്രൻ, ജെസ്സി ജോമോൻ, പോൾ മാണി, ജോസഫ് പാട്രിയാട് എന്നിവർ നേതൃത്വം നൽകി. തിരുവാതിരക്കളി, വടംവലി, മത്സരം പൂക്കള മത്സരം തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി.


0 Comments