പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട് ബസ്റ്റോപ്പിനു മുന്നിലാണ് അപകടം സംഭവിച്ചത്. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ പുറകിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. ഒന്നാമത്തെ ട്രാക്കിലൂടെ പോയിരുന്ന വാഹനം നിയന്ത്രണം വിട്ട് ദേശീയപാതയിലേക്ക് മറിഞ്ഞെങ്കിലും ഈ സമയം മറ്റു വാഹനങ്ങൾ ഇതുവഴി കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.


0 Comments