പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താണിപ്പാടം നാലാം വാർഡിലെ ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു. പട്ടിക്കാട് സാംസ്‌കാരിക നിലയത്തിൽ നടന്ന ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ വാർഡിലെ വിശിഷ്ട സേവനത്തിന് അർഹരായ പീച്ചി പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻ ചാർജ് എ.ഓ ഷാജി, എഎസ്‌ഐ ജയേഷ് കുമാർ കെ, എഎസ്‌ഐ ഷൈജു കെ., എസ്.സി.പി.ഓ ഫ്രിൻസൻ, സി.പി.ഒ സനൽകുമാർ എന്നിവരെയും, ആരോഗ്യപ്രവർത്തകരായ സജി കെ ജെ, ബിന്ദു എന്നിവരെയും ചടങ്ങിൽ വച്ച് ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, സ്ത്രീകളുടെ വടംവലി മത്സരം, തിരുവാതിരക്കളി എന്നിവയും ഉണ്ടായിരുന്നു. പഞ്ചായത്തംഗം രേഷ്മ സജീഷ്, രക്ഷാധികാരികളായ എ എസ് മോഹനൻ, വി കെ സുരേശൻ, സുമ അശോക്,എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.


0 Comments