പീച്ചി ഡാം റോഡിൽ താൽക്കാലിക കുഴിയടയ്ക്കൽ നടത്തി


പട്ടിക്കാട്: മാസങ്ങളായി തകർന്ന് അപകടക്കുഴികൾ രൂപപ്പെട്ട പീച്ചിഡാം റോഡിൽ താൽക്കാലിക കുഴിയടയ്ക്കൽ നടത്തി. പീച്ചിയിൽ ഓണാഘോഷം ആരംഭിച്ച ദിവസം തന്നെയാണ് റോഡിലെ കുഴികൾ അടച്ചത്. പീച്ചി ഡാം റോഡിൽ നിരവധി ഇടങ്ങളിൽ വലിയ തോതിലുള്ള കുഴികൾ രൂപപ്പെടുകയും ചെറു വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും,  പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചിഡാം റോഡ് ഉപരോധിച്ചും റോഡിൽ വാഴ നട്ടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ റോഡിലെ വലിയ കുഴികൾ മാത്രമാണ് അടച്ചിട്ടുള്ളത്. കിഫ്ബിയിൽ നിന്നും ഫണ്ട് ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോർഡാണ് കുഴിയടയ്ക്കൽ നടത്തുന്നത്. 



Post a Comment

0 Comments