തൃശൂർ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബർ 24 ന് ഒല്ലൂർ നിയോജക മണ്ഡലം സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വീകരണ ചടങ്ങിന്റെ ഭാഗമായി പാണഞ്ചേരി തല ബ്ലോക്ക് കൺവെഷൻ മണ്ണുത്തിയിൽ സംഘടിപ്പിച്ചു. കൺവെൻഷനിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി മെമ്പർ ലീലാമ്മ തോമസിനെ ആദരിച്ചു. പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ചടങ്ങ് കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ കെ.എൻ വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ എം.യു മുത്തു, ബിന്ദു കാട്ടുങ്ങൽ, അഡ്വ എസ് അജി, ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി.


0 Comments