പട്ടിക്കാട്. പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി നാളെ (സെപ്റ്റംബർ 21 ബുധൻ) ടോൾ പ്ലാസയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയിൽ നാൽപ്പത് കിലോമീറ്ററിന് താഴെ രണ്ട് ടോൾ ബൂത്തുകൾ നിലവിൽ വന്ന സാഹചര്യത്തിലും ചിലവായ തുകയുടെ ഇരട്ടി യാത്രക്കാരിൽ നിന്ന് ഈടാക്കിയ സാഹചര്യത്തിലുമാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ പ്രസന്റ് എം. ഫാറൂഖ്, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ലത്തീഫ്, ജില്ലാ മീഡിയാ ഇൻ ചാർജ് അബു താഹിർ കെ.ബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


0 Comments