പട്ടിക്കാട്. തൈബൂസോ ചാരിറ്റീസും തൃശ്ശൂർ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സംഘടിപ്പിച്ച 'കേശദാനം സ്‌നേഹദാനം' എന്ന പരിപാടിയിൽ 54 പേർ പങ്കെടുത്തു. ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ്, മുരിക്കുങ്ങൾ ഇടവക വികാരി ഫാ. അലക്‌സ് ജോർജ്, അമല ഹോസ്പിറ്റലിൽ ക്യാൻസർ വിഭാഗം മേധാവി ഫാ. ജെയ്‌സൺ മുണ്ടാമണി, തൈബൂസോ സെക്രട്ടറി പോൾസൺ കരോട്ടുകുന്നേൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ക്യാൻസർ രോഗികൾക്കു കേശദാനം നൽകുന്നതിനെ കുറിച്ചുള്ള ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചുരുന്നു. ബ്യൂട്ടീഷനായ ചിഞ്ചു, പട്ടിക്കാട് സൗജന്യമായി സംരംഭത്തിൽ പങ്കുചേർന്നു.


0 Comments