തൃശൂർ. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തൃശൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും കുടുംബസംഗമവും നടത്തി. സെപ്തംബർ 17 ശനിയാഴ്ച വിശ്വകർമ്മ നഗറായ തൃശൂർ പാണ്ടി സമൂഹ മഠം ഹാളിൽ വെച്ച് നടന്ന പരിപാടി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 3ന് തെക്കേ ഗോപുരനടയിൽ നിന്നും ആരംഭിച്ച മാഹാശോഭയാത്ര പാണ്ടി സമൂഹമഠം ഹാളിൽ സമാപിച്ചു. വിഎസ്എസ് ജില്ലാ സെക്രട്ടറി സത്യൻ പടിഞ്ഞാറൂട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാലൻ കണിമംഗലത്ത്, കോർപ്പറേഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, ചലച്ചിത്ര ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങി വിവിധ സാമൂദായിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി ശശീധരൻ, യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ആർ രതീഷ് കൃഷ്ണ, താലൂക്ക് സെക്രട്ടറി അനീഷ് കാഞ്ഞാണി, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജയചന്ദ്രൻ താലൂക്ക് ട്രഷറർ പി.ബി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

.jpeg)
0 Comments