പട്ടിക്കാട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം ഇന്ത്യൻ യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ വിളംബര യാത്ര നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഒ.ജെ ജെനീഷ്, ജാഥാ ക്യാപ്റ്റന് പതാക കൈമാറി വിളംബരജാഥ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിത്ത് ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം, നിയോജകമണ്ഡലം, യൂണിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. മുടിക്കോട് സെന്ററിൽ നിന്നും ആരംഭിച്ച വിളംബര ജാഥ വിലങ്ങന്നൂർ സെന്ററിൽ സമാപിച്ചു.


0 Comments