പട്ടിക്കാട്. ഗവൺമെന്റ് ഹൈസ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് സൊസൈറ്റി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജെആർസി. വളണ്ടിയർ വിദ്യാർത്ഥികളുടെ യൂണിഫോം വസ്ത്രങ്ങൾക്കായി പതിനായിരം രൂപ കോളേജ് മാനേജ്‌മെന്റ് സംഭാവന നൽകി. പട്ടിക്കാട് ഗവ. ഹൈസ്‌കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീമ എ.എം. കോളേജ് പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രനിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ഇത്തരം സഹായങ്ങൾ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു കൈത്താങ്ങാണെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അടുത്തടുത്തുള്ള കോളേജുകളും സ്‌കൂളുകളും തമ്മിൽ ഈ തരത്തിലുള്ള സഹകരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് ഒരു മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ജെആർസി യുടെ ചുമതലയുള്ള സെബി സ്വാഗതവും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സിനിമോൾ നന്ദിയും പറഞ്ഞു. ചടങ്ങിൽ കോളേജ് പി.ആർ.ഓ കെ.വി. പ്രസാദ്, എസ്എസ്ജി കൺവീനർ സുദേവൻ, എസ്എംസി ചെയർമാൻ ജയ്‌സൺ, തുടങ്ങിയവർ സംസാരിച്ചു. ജെ.ആർ.സി വളണ്ടിയർമാരായ വിദ്യാർത്ഥികൾ എസ്പിസി വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


0 Comments