പട്ടിക്കാട് സെന്റ് അൽഫോൺസ സ്‌കൂളിൽ ഹിന്ദിദിനം ആചരിച്ചു


പട്ടിക്കാട്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി സെപ്റ്റംബർ 14ന് രാജ്യമെങ്ങും ഹിന്ദിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പട്ടിക്കാട് സെന്റ് അൽഫോൺസ സ്‌കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ അസംബ്ലിയും, മുഖ്യാതിഥികളുടെ രാഷ്ട്രഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും ഹിന്ദിയിൽ തന്നെ അവതരിപ്പിച്ചത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു. സ്‌കൂളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ജീജോ വള്ളൂപ്പാറ, പ്രിൻസിപ്പാൾ റെയ്‌സൽ പോൾ, ഹിന്ദി അധ്യാപിക അനിത കെ മേനോൻ എന്നിവർ നേതൃത്വം നൽകി. ഹിന്ദി അക്ഷര അരങ്ങ്, കവിത, കഥ, പ്രസംഗങ്ങൾ, പോസ്റ്റർ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. 1949 സെപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സെപ്റ്റംബർ 14. അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചത്.


Post a Comment

0 Comments