പട്ടിക്കാട്. കോവിഡ് മഹാമാരി മൂലം രണ്ടുവർഷമായി ആഘോഷിക്കാതിരുന്ന ഓണം ഈ വർഷം പട്ടിക്കാട് എൽപി സ്‌കൂളിൽ അതിഗംഭീരമായാണ് ആഘോഷിച്ചത്. പി.ടിഎ. പ്രസിഡന്റ് പി.ജെ. അജി ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരും, കുട്ടികളും ചേർന്ന മെഗാത്തിരുവാതിര കളി അതിഗംഭീരമായി. കുട്ടി പുലികളും ഓണക്കളികളും, പൂക്കളവും ആഘോഷത്തിന് മാറ്റുകൂട്ടി. ചെണ്ടമേളവും വിദ്യാർത്ഥികളിലും ടീച്ചർമാർക്കിടയിലും ആശ്ചര്യം ഉളവാക്കി. പ്രധാന അധ്യാപിക നിർമ്മലാദേവി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പിടിഎ, എംപിടിഎ, എസ്എംസി, എസ്എസ്ജി, ഒഎസ്എ, എന്നിവരും പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയുംഉണ്ടായിരുന്നു.


0 Comments