പീച്ചി ഗവൺമെൻറ് എൽപി സ്‌കൂളിൽ ശാസ്ത്ര പ്രവർത്തി പരിചയ മേളക്ക് തുടക്കം കുറിച്ചു


പീച്ചി. ശാസ്ത്രലോകത്തെ അറിവുകൾ വർധിപ്പിക്കുന്നതിനും കുട്ടികളുടെ അഭിരുചി പങ്കുവെക്കുന്നതിനുമായി ഗവൺമെൻറ് എൽപി സ്‌കൂളിൽ ഗണിത, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളക്ക് തുടക്കം കുറിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഗണിതശാസ്ത്രം എന്നിവയ്ക്കായി വിവിധ ക്ലാസ് റൂമുകളിൽ പ്രത്യേക സ്റ്റാളുകൾ തന്നെ തയ്യാറാക്കിയിരുന്നു. സ്‌കൂൾ പ്രധാന അധ്യാപിക ടെസി ബാബു, മറ്റു അധ്യാപകർ പിടിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും മേളയിൽ സംബന്ധിച്ചു. സ്‌കൂളിലെ ശാസ്ത്രമേള സന്ദർശിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ സ്‌കൂളിൽ എത്തുകയും മേളയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളായ അമിതറാമിനേയും ആർ അശ്വിനെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, പഞ്ചായത്ത് അംഗം സ്വപ്‌ന രാധാകൃഷ്ണൻ, സ്‌കൂൾ പ്രധാന അധ്യാപിക ടെസി ബാബു തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments