എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

 

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ വെയർഹൗസ് അസിസ്റ്റന്റ്, സീനിയർ വെയർഹൗസ് അസിസ്റ്റന്റ്, െ്രെഡവർ, മെർക്കന്റൈസ് സൂപ്പർവൈസർ, ടെലി കോളേഴ്‌സ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, അബാക്കസ് ടീച്ചേഴ്‌സ്, മാനേജർ, ടെലി മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഫീൽഡ് എക്‌സിക്യൂട്ടീവ്, സെയ്ൽസ്മാൻ തുടങ്ങി ഒഴിവുകളിലേയ്ക്ക് ഒക്ടോബർ 1ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ അഭിമുഖം നടത്തുന്നു.  പ്ലസ്ടു (2 വീലർ, 4 വീലർ ലൈസൻസ്), ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഫാർമസിസ്റ്റ് കോഴ്‌സ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ് നം: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments