പീച്ചി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള വന ഗവേഷണ സ്ഥാപനവും സംയുക്തമായി ലോക മുളദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പീച്ചി കെ.എഫ്.ആർ.ഐ ൽ വെച്ച് നടന്ന മുളത്തൈ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വ്യാവസായിക പ്രാധാന്യമുള്ള വിവിധയിനം മുളയിനങ്ങൾ കർഷകർക്ക് വിതരണം ചെയ്യാൻ തീരുമാനമായി. ഇതിന്റെ പ്രാരംഭ നടപടിയായി 12, 16 വാർഡുകളിലെ 100 ഓളം പേർക്ക് മുളത്തൈ വിതരണം ചെയ്തു. കെഎഫ്ആർഐ പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ.വി.ബി ശ്രീകുമാർ, രജിസ്ട്രാർ ഡോ.ടി.വി. സജീവ്, ഡോ.എം.ഭീമലിംഗപ്പ, വാർഡ് മെമ്പർ രേഷ്മ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments