പീച്ചി. ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി ലൈബ്രറി ചുമരുകൾക്ക് തന്റെ ചിത്രങ്ങൾ കൊണ്ട് മിഴിവേകിയ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റ് അഭിജിത്തിനെ സ്കൂളിലെ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരണ ചടങ്ങ് വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനധ്യാപിക ഡെയ്സി സ്വാഗതം പറഞ്ഞു പി.ടി.എ വൈസ് പ്രസിഡണ്ട് ഷെറിഷ് റോയസ് അധ്യക്ഷത വഹിച്ചു. എസ്.പി.സി.സി.പി.ഒ മാരായ വി സുകുമാരൻ, സജിത എം.പി. എം.പി.ടി.എ പ്രസിഡണ്ട് മുബീന നസീർ, എം.പി.ടി എ വൈസ് പ്രസിഡണ്ട് ശില്പ ഷിബു. ഷർമ്മിള എം സി .എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിൽ തിരുവാതിര അവതരിപ്പിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.


0 Comments