കണ്ണാറ. ശ്രീ പരമേശ്വരി ഗ്രാമസേവാസമിതി മാതൃസദനത്തിന്റെ ആറാമത് വാർഷിക പൊതുയോഗം ഞായറാഴ്ച ചേർന്നു. മാതൃസദനത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ടി.എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സംഘജാലക് അഡ്വ.റോഷ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.അശോകകുമാർ, മോഹൻജി, ടി.ജി.ലീലാകൃഷ്ണൻ, അഖിൽ കെ.എസ്. തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. 2022-23 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് എം.സി. സൂര്യകുമാർ, സെക്രട്ടറി ടി.എസ്. ഗോപാലകൃഷ്ണൻ, ട്രഷറർ സിജിത്ത് ടി.ബി, വൈസ് പ്രസിഡന്റ് കുട്ടൻ കെ.എസ്, ജോയിന്റ് സെക്രട്ടറി കെ.കെ. അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments