ഊട്ടി കൂനൂരിൽ വാഹനാപകടം: വഴുക്കുംപാറ എസ്എൻ കോളേജ് ഡിഗ്രി വിദ്യാർഥിക്ക് ദാരുണാന്ത്യം


പട്ടിക്കാട്. ഊട്ടി കൂനൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കണ്ണമ്പ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണമ്പ്ര കാരപൊറ്റ സ്വദേശി സലീമിന്റെ മകൻ സഞ്ജീത് (19) ആണ് മരിച്ചത്. വഴുക്കുംപാറ ശ്രീനാരായണ കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ്. ഉമ്മ : സബിയ. സഹോദരി സജിന. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. വടക്കുഞ്ചേരി സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു സഞ്ജീത്. തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ കൂനൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Post a Comment

0 Comments