പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം-ഈവനിങ് ഒ.പിയിലേയ്ക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡി.ഫാം അല്ലെങ്കിൽ ബി.ഫാം (കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ). അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 2022 സെപ്റ്റംബർ 5 തിങ്കളാഴ്ച രാവിലെ 11ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വാണിയമ്പാറ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക: ഫോൺ: 0487 2687700.


0 Comments