പട്ടിക്കാട്: സെന്ററിലെ ഓട്ടോറിക്ഷ പേട്ടക്ക് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. പഞ്ചായത്ത് കെട്ടിടത്തിന് പുറകു വശത്ത് ഓട്ടോറിക്ഷകൾ നിർത്തിയിടുന്ന ഭാഗത്താണ് മാലിന്യങ്ങൾ കത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ അതിൽ നിന്നും ഉയരുന്ന പുക ശ്വസിച്ച് പ്രദേശത്ത് നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് അവർ പറഞ്ഞു. ഇവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറച്ച് പഞ്ചായത്തും ആരോഗ്യവകുപ്പും ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ കുറ്റപ്പെടുത്തി.


0 Comments