മണ്ണുത്തി. പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് ഈടാക്കി തുടങ്ങി. വാഹനങ്ങൾക്ക് 10 മുതൽ 65 രൂപ വരെ ടോൾ നിരക്ക് കൂട്ടിയിട്ടുണ്ട്. 15% വരെയാണ് ടോൾ നിരക്ക് ഉയർത്തിയിട്ടുള്ളത്. നിരവധി പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലാണ് പുതുക്കിയ നിരക്ക് പിരിക്കാൻ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ ടോൾ നിരക്കിൽ നേരിയ വർദ്ധന മാത്രമേ നടപ്പാക്കിയിട്ടുള്ളൂ എന്നും നിരക്ക് പുതുക്കണം എന്നുമുള്ള ടോൾ കമ്പനിയുടെ ആവശ്യം ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെയാണ് ടോൾ പിരിവ് നടപ്പാക്കുന്നതെന്ന ആരോപണം വ്യാപകമാണ്. എ ഐ വൈ എഫിന്റെ നേതൃത്വത്തിൽ ഇന്നലെ ടോൾ പ്ലാസ ഉപരോധിച്ചിരുന്നു.
0 Comments