പട്ടിക്കാട്. ചാണോത്ത് പ്രവർത്തിക്കുന്ന ഭദ്രദീപം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പീച്ചി എസ് ഐ ബൈജു നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വി. വി. കരുണാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, സോമൻ കൊളപ്പാറ, മുൻ എ എസ് ഐ ഷൈജു, അങ്കണവാടി വർക്കർ ഷൈനി ജോർജ് എന്നിവർ സംസാരിച്ചു. ക്ലബ്ബിലെ മെമ്പർമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
0 Comments