പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഹെഡ് ഓഫീസിനു മുൻപിൽ ഓണച്ചന്ത ആരംഭിച്ചു. സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ എം ശബരിദാസൻ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എല്ലാവിധ പച്ചക്കറികളും കൂടാതെ ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന ജൈത്രിയുടെ മൂല്യ വർധിത ഉത്പന്നങ്ങളായ ശർക്കര വരട്ടി, കായ വറുത്തത്, വിവിധ അച്ചാറുകൾ, തുടങ്ങിയവ ഈ ഓണച്ചന്തയിൽ നിന്നും ലഭിക്കും. ബാങ്ക് ട്രഷറർ എംപി സാബു, സെക്രട്ടറി ജോജു,ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments