പാണഞ്ചേരി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണവിപണി ആരംഭിച്ചു


പട്ടിക്കാട്
. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല വിപണി ആരംഭിച്ചു. ഓണാഘോഷത്തിന് വേണ്ട എല്ലാവിധ പച്ചക്കറികളും ഓണവിപണിയിൽ തയ്യാറാക്കിയിട്ടുണ്ട്. പീച്ചി റോഡിലെ ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻപിൽ ആരംഭിച്ചിട്ടുള്ള ഓണ വിപണിയുടെ ഉദ്ഘാടനം മണ്ണുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി എം എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ആദ്യ വില്പന നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സിപിഎം നേതാക്കളായ കെ വി ചന്ദ്രൻ, പി വി സുദേവൻ, പി ജെയിംസ്, അജി, മനു പുതിയ മഠം, കൃഷ്ണൻകുട്ടി ചെമ്പൂത്ര എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments