ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി പട്ടിക്കാട് സംയുക്ത കൺവെഷൻ


പട്ടിക്കാട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി പാണഞ്ചേരി, പീച്ചി മണ്ഡലങ്ങളുടെ സംയുക്ത കൺവെഷൻ പട്ടിക്കാട് തേർമഡം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ എം പി വിൻസെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യം കാണുവാൻ പോകുന്ന ഏറ്റവും വലിയ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പദയാത്രയക്ക് ആണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ്  ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്, ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു ചാക്കോ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഒല്ലൂർ നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ 24നാണ് പദയാത്ര എത്തിച്ചേരുന്നത്. രണ്ടു മണ്ഡലങ്ങളുടെയും നേതൃത്വത്തിൽ 100 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 2000 പേരെ  ഭാരത് ജോഡോ യാത്രയിൽ അണിനിരത്തുവാൻ തീരുമാനമെടുത്തു.


Post a Comment

0 Comments