പീച്ചി ഗവൺമെൻറ് എൽപി സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു


പീച്ചി. ഗവൺമെൻറ് എൽപി സ്‌കൂളിൽ  ഓണാഘോഷം സംഘടിപ്പിച്ചു. അതിരാവിലെ കുട്ടികൾ കൊണ്ടു വന്ന പൂക്കൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്‌കൂൾ അങ്കണത്തിൽ വർണമനോഹരമായ വലിയ പൂക്കളം ഒരുക്കി. തുടർന്ന് മാവേലി മന്നന്റെയും മലയാളി മങ്കമാരുടെയും വേഷം ധരിച്ച് കുട്ടികൾ ഓണാഘോഷം പൊടിപൊടിച്ചു. കുട്ടികളുടെ നേതൃത്വത്തിലുള്ള തിരുവാതിരക്കളിയും ഉണ്ടായിരുന്നു. പഞ്ചായത്തംഗം ബാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ടെസി ബാബു, ദിവ്യഹൃദയാശ്രമത്തിലെ ഫാദർ സുശീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും  അംഗങ്ങളും ചേർന്ന് സംഭാവനയായി നൽകിയ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങളും ഉപയോഗിച്ച് എല്ലാവരുടെയും  കൂട്ടായ്മയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.



Post a Comment

0 Comments